ന്യൂഡല്‍ഹി: സദ് ഭരണം ലക്ഷ്യമാക്കിയുള്ള സര്‍ക്കാരായിരിക്കും ഹരിയാനയിലേതെന്ന് ബിജെപി നേതാവ് മുക്‌താര്‍ അബ്ബാസ് നഖ്‌വി. ജനവിധി അനുസരിച്ച് സ്ഥിരതയുള്ള ഒരു സര്‍ക്കാരാണ് ബിജെപി ജനങ്ങള്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ വിധിയെഴുത്ത് എല്ലാവരും മാനിച്ചേ മതിയാകു. ഒരാള്‍ അത് അംഗീകരിച്ചില്ലെങ്കില്‍ എല്ലാവരും ബുദ്ധിമുട്ടേണ്ടിവരുമെന്നും നഖ്‌വി പറഞ്ഞു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു നഖ്‌വി. ബിജെപി ജനവിധി മാനിച്ചില്ലെന്നായിരുന്നു ഹൂഡയുടെ പരാമര്‍ശം.
ഞായറാഴ്ച ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണ തുടര്‍ച്ച ലഭിക്കുന്നത്. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല.