പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ഇ-കമൽ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. ഭൂപേന്ദർ യാദവ്, മനോജ് തിവാരി, സഞ്ജയ് ജയ്‌സ്വാൾ എന്നിവർ ചേർന്ന് വെബ്സൈറ്റിന്‍റെ ഉദ്ഘാടനം നടത്തി. നടനും ബി.ജെ.പി നേതാവുമായ ദിനേശ് ലാൽ യാദവ് അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഗാനവും പാർട്ടി പുറത്തിറക്കി. ഈ മാസം ആദ്യം ആർജെഡിയും കഴിഞ്ഞ ആഴ്ച കോൺഗ്രസും ജെ.ഡി.യുവും തെരഞ്ഞെടുപ്പ് ഗാനങ്ങൾ പുറത്തിറക്കിയിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി 243 ബിഹാർ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 28 ന് ആരംഭിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ യഥാക്രമം നവംബർ 3, നവംബർ 7 തിയതികളിൽ നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.