ETV Bharat / bharat

ബിജെപി നുണകളെ സ്ഥാപനവത്കരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി - ബിജെപി നുണകൾ

കൊവിഡ് മരണങ്ങൾ, ജിഡിപി നിരക്ക്, ചൈനയുടെ കടന്നുകയറ്റം എന്നിവ സംബന്ധിച്ച് രാജ്യം ഭരിക്കുന്നവർ നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുൽ.

Rahul
Rahul
author img

By

Published : Jul 19, 2020, 2:43 PM IST

ന്യൂഡൽഹി: ബിജെപി നടത്തുന്നത് നുണപ്രചാരണങ്ങളാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നുണകളെ സ്ഥാപനവത്ക്കരിക്കുകയാണ്. ഇന്ത്യ ഇതിന് വലിയ വില നൽകേണ്ടി വരും. കൊവിഡ് മരണങ്ങൾ, ജിഡിപി നിരക്ക്, ചൈനയുടെ കടന്നുകയറ്റം എന്നിവ സംബന്ധിച്ച് രാജ്യം ഭരിക്കുന്നവർ നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ട്വിറ്ററില്‍ ആരോപിച്ചു. കൊവിഡ് കണക്കുകൾ ഇന്ത്യ തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്ന വിദഗ്‌ധരുടെ വിലയിരുത്തൽ അടങ്ങിയ റിപ്പോർട്ട് ഉൾക്കൊള്ളിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്. ചൈനീസ് കടന്നുകയറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ട്വീറ്റിൽ രാഹുൽ പറയുന്നു. ജിഡിപിയിലെ തകർച്ച പുറത്തുവരാതിരിക്കാൻ പുതിയ രീതിയിൽ ജിഡിപി കണക്കുകൂട്ടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.