ETV Bharat / bharat

കർണാടകയിൽ ബിജെപി സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ചു - കർണാടകയിൽ ബിജെപി സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ചു

90 മിനിറ്റ് നീണ്ടുനിന്ന ഒന്നാം വാർഷിക ആഘോഷ ഉദ്ഘാടന പരിപാടി പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമായി 30 ജില്ലകളിലും സംപ്രേഷണം ചെയ്തു

Karnataka  BJP  digitally  Bjp completes one year in Karnataka  കർണാടകയിൽ ബിജെപി  കർണാടകയിൽ ബിജെപി സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ചു  1-yr in Karnataka digitally
കർണാടക
author img

By

Published : Jul 27, 2020, 8:53 PM IST

ബെംഗളൂരു: ബിജെപി കർണാടകയിൽ ഒരു വർഷം പൂർത്തിയാക്കി. 90 മിനിറ്റ് നീണ്ടുനിന്ന ഒന്നാം വാർഷിക ആഘോഷ ഉദ്ഘാടന പരിപാടി പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമായി 30 ജില്ലകളിലും സംപ്രേഷണം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള എല്ലാ കന്നഡ ചാനലുകളിലെയും വിധാൻ സൗധയിലെ (സ്റ്റേറ്റ് സെക്രട്ടേറിയറ്റ്) ഹാളിലും തത്സമയം സംപ്രേഷണം നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരിപാടി.

മുഖ്യമന്ത്രി ബി.എസ്. യെഡ്യൂരപ്പ വിളക്ക് കൊളുത്തി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കന്നഡയിൽ ലഘുലേഖയും അദ്ദേഹം പുറത്തിറക്കി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ചിത്രം തത്സമയം പ്രദർശിപ്പിച്ചു.

കഴിഞ്ഞ വർഷം കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതക്കുകയും സംസ്ഥാനം വലിയ വെല്ലുവിളി നിറഞ്ഞ സമയയത്താണ് ബിജെപി ഭരണത്തിലെത്തിയത്. അതുകൊണ്ട് തന്നെ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വോട്ടെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതികൾ എല്ലാം നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർഷികാഘോഷത്തിന്‍റെ ഭാഗമായി നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പുതിയ വ്യാവസായിക നയം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ കർണാടക ഭൂപരിഷ്കരണ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി വരുത്തി.

ജൂലൈ 29 മുതൽ 31 വരെ പാർട്ടിയുടെ കേഡർമാർ സംസ്ഥാനത്തൊട്ടാകെ ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുകയും സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ, ജനങ്ങൾക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക പദ്ധതികൾ എന്നിവയെക്കുറിച്ച് സംസ്ഥാനത്തെ 50 ലക്ഷം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. പാർട്ടി സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റ് നളിൻ കുമാർ കതീലും മറ്റ് നേതാക്കളും ഓഗസ്റ്റ് ഒന്നിന് പാർട്ടി പ്രവർത്തകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യും.

25 ദിവസത്തേക്ക് സംസ്ഥാനത്തെ ഒറ്റയാൾ മന്ത്രിസഭയെ നയിച്ച ശേഷം 17 നിയമസഭാംഗങ്ങളെ മന്ത്രിമാരായി ഉൾപ്പെടുത്തി യെദ്യൂരപ്പ തന്‍റെ സർക്കാർ രൂപീകരിച്ചു. 2020 ഫെബ്രുവരി ആറിന് മന്ത്രിസഭ വിപുലീകരിച്ചു. ഡിസംബർ 5ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട 10 പേർ കൂടി മന്ത്രിസഭയിൽ ചേർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.