കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്‍റ് രമിണ്‍ സിംഗിനെയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജാര്‍ഗ്രമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബംഗാളില്‍ ജാര്‍ഗ്രമാടക്കം എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്‍റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.