ETV Bharat / bharat

സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു - ബിപിൻ റാവത്ത് ചുമതലയേറ്റു

നാവികസേനയും വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളെ യോജിപ്പിച്ച് നിര്‍ത്തല്‍ ശ്രമകരമായ ദൗത്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

Bipin Rawat  Chief of Defence Staff  സംയുക്ത സൈനിക മേധാവി  ബിപിൻ റാവത്ത്  ബിപിൻ റാവത്ത് ചുമതലയേറ്റു  സിഡിഎസ്
സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു
author img

By

Published : Jan 1, 2020, 11:36 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ആയി മുൻ കരസേന മേധാവി ബിപിൻ റാവത്ത് ചുമതലയേറ്റു. കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവിയായാണ് ബിപിൻ റാവത്ത് ചുമതലയേറ്റത്. നാവികസേനയും വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളെ യോജിപ്പിച്ച് നിര്‍ത്തല്‍ ശ്രമകരമായ ദൗത്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവ് കൂടിയായിരിക്കും ഇദ്ദേഹം.

  • Chief of Defence Staff(CDS) General Bipin Rawat on allegations that he is politically inclined: We stay far away from politics, very far. We have to work according to the directions of the Government in power pic.twitter.com/CYQnp3C9o6

    — ANI (@ANI) January 1, 2020 " class="align-text-top noRightClick twitterSection" data=" ">

2016 ഡിസംബറിലായിരുന്നു ബിപിൻ റാവത്ത് കരസേന മേധാവി ആയി ചുമതലയേറ്റത്. കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് ബിപിൻ റാവത്ത് നേതൃത്വം നല്‍കിയിരുന്നു. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ സംയുക്ത സൈനിക മേധാവി പദത്തിലെത്താനാവൂ. മൂന്ന് വർഷം വരെയാണ് കാലാവധി. കര, വ്യോമ, നാവിക സേനകളിലെ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട്, ട്രെയിനിങ്, സപ്പോർട്ട് സർവീസസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങൾ മൂന്ന് കൊല്ലം കൊണ്ട് ഒരുമിപ്പിക്കുന്നതും സിഡിഎസിന്‍റെ ചുമതലയായിരിക്കും. പുതിയ സൈനിക കാര്യ വകുപ്പിനെ നയിക്കുന്നതും സിഡിഎസായിരിക്കും. ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ സൈനിക ഉപദേശകൻ കൂടിയായിരിക്കും ബിപിൻ റാവത്ത്. സൈബർ, ബഹിരാകാശം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സിഡിഎസിന്‍റെ കീഴിലായിരിക്കും. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിലും എൻ‌എസ്‌എ അധ്യക്ഷനായ പ്രതിരോധ ആസൂത്രണ സമിതിയിലും സിഡിഎസ് അംഗമായിരിക്കും. 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത സൈനിക മേധാവി പദവി പ്രഖ്യാപിച്ചത്.

Intro:Body:

Bipin Rawat to take charge as India's first CDS

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.