ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്രസർക്കാർ നിലപാടുകളെ വിമർശിച്ച് ബിനോയ് വിശ്വം എം.പി. കേന്ദ്രസർക്കാർ സ്വേച്ഛാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. സർക്കാർ സ്വന്തം ഇഷ്‌ടപ്രകാരം പ്രവർത്തിക്കുന്നു. സർക്കാരിന്‍റെ ഇത്തരം നിലപാടുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി സർക്കാർ സഭയിലെ ജനാധിപത്യ മൂല്യങ്ങൾ ലംഘിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾക്ക് സഭയിൽ പ്രതികരിക്കാൻ അവസരമില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ ഭരണകക്ഷികളെ മാത്രമാണ് നോക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് അദ്ദേഹം ഒരു ഉപകരണം മാത്രമാണ്. കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ സഭാ നടപടികൾ ബഹിഷ്‌കരിച്ചു. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാക്കന്മാർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തും. അദ്ദേഹം ബില്ല് തള്ളുമെന്ന് കരുതുന്നു. പ്രതിപക്ഷ എം.പിമാരുടെ അഭാവത്തിൽ രാജ്യസഭയിൽ തൊഴിൽ സംബന്ധമായ മൂന്ന് ബില്ലുകൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിന് കത്ത് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.