ETV Bharat / bharat

ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും

ബിനോയിയുടെ മൊഴി പൊലീസ്  രേഖപ്പെടുത്തും

ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും
author img

By

Published : Jul 8, 2019, 8:20 AM IST

മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ബിനോയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഈ മാസം മൂന്നിനാണ് ഡിൻഡോഷി സെഷൻസ് കോടതി ബിനോയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനക്കായി രക്തസാംപിൾ കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജമ്യം ലഭിച്ചതിന്‍റെ പിറ്റേന്ന് ഓഷിവാര സ്റ്റേഷനിലെത്തിയ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് ജാമ്യത്തിൽ വിട്ടത്. യുവതി കോടതിയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ്റെ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യത്തിൽ വിധി പറഞ്ഞത്.

Intro:Body:

മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും.പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയേക്കും. 

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിൻഡോഷി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 

അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിൻറെ പിറ്റേന്ന് ഓഷിവാര സ്റ്റേഷനിലെത്തിയ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് ജാമ്യത്തിൽ വിട്ടത്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.