ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കലാവധി വീണ്ടും നീട്ടി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. പരപ്പന ആഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റിയത്.
അതേസമയം ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാർ പാലസ് കമ്പനി ഉടമ അബ്‌ദുൾ ലത്തീഫിനെ എൻഫോഴ്‌സ്‌മെൻ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു.
മയക്കുമരുന്ന് ഇടപാടുകളിൽ നിന്ന് നേടിയ തുക ലത്തീഫ് വഴി ബിനീഷ് കൈകാര്യം ചെയ്‌തിരുന്നുവെന്ന് ഇ.ഡി അധികൃതർ കോടതിയെ അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ അബ്‌ദുൾ ലത്തീഫ് ബെംഗളൂരുവിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. നവംബർ 17 നാണ് എൻ.സി.ബി അധികൃതർ ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.