പാറ്റ്ന: ഛാത് പൂജാ ആഘോഷവേളയിൽ ബിഹാറിലെ സമസ്തിപൂരിൽ ക്ഷേത്രത്തിന്‍റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേർ മതിലിടിഞ്ഞ് വീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (എസ്‌ഡിആര്‍എഫ്) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ശനിയാഴ്ച ബിഹാറിലെ ഔറംഗബാദിലുള്ള സൂര്യക്ഷേത്രത്തിലെ ഛത് പൂജക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് കുട്ടികൾ മരിച്ചിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോജ്‌പൂരില്‍ നിന്നുള്ള ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞും ആറു വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.