പട്‌ന: ബിഹാറിൽ 513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,295 ആയി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ 4,53,401 പേർ ചികിത്സയിലാണ്. ഇതുവരെ 82,90,371 പേർ രോഗമുക്തി നേടി.