പാട്‌ന: ബിഹാറിൽ ഇനിയും ഭരണം ലഭിക്കുകയാണെങ്കിൽ ഗ്രാമങ്ങളിൽ സൗരോർജ്ജ വിളക്കുകളും ജലസേചന സൗകര്യങ്ങളും നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഒക്ടോബർ 28 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്‍റെ അവസാന ദിവസം നളന്ദയിലെ ഹിൽസയിൽ നടന്ന റാലിയിലാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. സമയക്കുറവ് കാരണം നിരവധി ആളുകളിലേക്ക് എത്തിച്ചേരാനാവില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം താൻ എല്ലാവരിലേക്കും എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം സംസ്ഥാനത്ത് പിടിച്ച് നിർത്താനായെന്നും ധാരാളം ആളുകൾ പരിശോധിക്കപ്പെടുന്നുണ്ടെന്നും അദേഹം പറഞ്ഞു. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 28ന് നടക്കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നവംബർ മൂന്നിനും അവസാന ഘട്ടം നവംബർ ഏഴിനും നടക്കും. വോട്ടെണ്ണൽ നവംബർ 10 നാണ്.
ബിഹാറിൽ സൗരോർജ്ജ വിളക്കുകളും ജലസേചന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് നിതീഷ് കുമാർ - streetlight
സമയക്കുറവ് കാരണം നിരവധി ആളുകളിലേക്ക് എത്തിച്ചേരാനാവില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം താൻ എല്ലാവരിലേക്കും എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
![ബിഹാറിൽ സൗരോർജ്ജ വിളക്കുകളും ജലസേചന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് നിതീഷ് കുമാർ പാട്‌ന ബീഹാർ ബീഹാർമ തെരഞ്ഞെടുപ്പ് Bihar polls Bihar Election Patna നിതീഷ് കുമാർ Nithis Kumar streetlight irrigation facilities](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9333468-1050-9333468-1603811636706.jpg?imwidth=3840)