ETV Bharat / bharat

ഹെല്‍മറ്റ് ധരിച്ചില്ല; പിഴ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്

ബിഹാറിലെ പൂര്‍ണെയില്‍ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. സത്യം സിന്‍ഹയെന്നയാളാണ് പെട്രോള്‍ ദേഹത്തേക്കൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഹെല്‍മറ്റ് ധരിച്ചില്ല ; പൊലീസ് പിഴ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്
author img

By

Published : Oct 12, 2019, 1:08 PM IST

പൂര്‍ണെ (ബിഹാര്‍): ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബിഹാറിലെ പൂര്‍ണെയില്‍ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. സത്യം സിന്‍ഹയെന്നയാളാണ് പെട്രോള്‍ ദേഹത്തേക്കൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് സത്യം സിന്‍ഹയെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് പിഴയായി 2000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കയ്യില്‍ പണമില്ലെന്നും വിടണമെന്നും സത്യം സിന്‍ഹ ആവശ്യപ്പെട്ടു. പിഴ ഒടുക്കാതെ പൊലീസ് വിടില്ലെന്ന് മനസിലായതോടെ ഇയാള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ദേഹത്തേക്കൊഴിച്ചു. തീ കത്തിക്കുന്നതിന് മുമ്പ് പൊലീസ് ഇയാളെ പിടികൂടി. ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ബിഹാറില്‍ പിഴ തുകകള്‍ ഉയര്‍ത്തിയിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/bihar-man-attempts-suicide-after-being-fined-for-not-wearing-helmet-in-purnea20191011214728/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.