ETV Bharat / bharat

കുടിയേറ്റ തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കും: നിതീഷ് കുമാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 100 കോടി രൂപ റിക്ഷാ തൊഴിലാളികൾക്കും ദിവസ വേതനക്കാർക്കും അഭയം സ്ഥാപിക്കുന്നതിന് വിനിയോഗിക്കും.

Bihar govt  Nitish Kumar  lockdown  COVID-19  Coronavirus in India  നിതീഷ് കുമാർ  കുടിയേറ്റ തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കും: നിതീഷ് കുമാർ  ബീഹാർ മുഖ്യമന്ത്രി
നിതീഷ് കുമാർ
author img

By

Published : Mar 26, 2020, 8:06 PM IST

പട്‌ന: ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങികിടക്കുന്ന ബിഹാറിലെ കുടിയേറ്റ തൊഴിലാളികൾക്ക് എല്ലാവിധ സഹായവും ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹി റസിഡന്‍റ് കമ്മിഷണർ മുഖേന മറ്റ് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് ജോലിയില്ലാതെ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരുടെ ഭക്ഷണത്തിനും താമസത്തിനുമുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 100 കോടി രൂപ റിക്ഷാ തൊഴിലാളികൾക്കും ദിവസ വേതനക്കാർക്കും അഭയം സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. പട്‌നയിലും സംസ്ഥാനത്തൊട്ടാകെയുള്ള മറ്റ് പട്ടണങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും രോഗം പ്രതിരോധിക്കാൻ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്ത സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് ബിഹാറിൽ കുടുങ്ങി കിടക്കുന്നതായി കണക്കാക്കപ്പെടുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.