പട്‌ന: 125 എൻഡിഎ എംഎൽഎമാരുടെ പട്ടിക അവതരിപ്പിച്ച നിതീഷ് കുമാറിനെ ബിഹാർ ഗവർണർ ഫാഗു ചൗഹാൻ നിതീഷ് കുമാറിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. തിങ്കളാഴ്‌ച വൈകിട്ട് 4.30ഓടെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌ത് മുഖ്യമന്ത്രി സ്ഥാനമേൽക്കും. എന്നാൽ ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി നേതാവ് സുശീൽ കുമാർ മോദി എന്നിവരും ചൗഹാനെ കാണാൻ ഗവർണർ ഭവനത്തിലെത്തിയിരുന്നു.
ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാറിനെ ക്ഷണിച്ച് ഗവർണർ - കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 125 എൻഡിഎ എംഎൽഎമാരുടെ പട്ടിക ഗവർണറിന് സമർപ്പിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാറിനെ ക്ഷണിച്ച് ഗവർണർ