പട്ന: ബിഹാറിൽ വെള്ളിയാഴ്ച 278 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,881 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഭഗൽപൂരിൽ 13, അറാരിയയിൽ ആറ്, ജെഹാനാബാദിൽ നിന്നും എട്ട്, ഗയയിൽ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,66,022 സാമ്പിളുകൾ പരീക്ഷിച്ചു. അതിനിടെ രാജ്യത്തെ മൊത്തം പരിശോധന 13,06,57,808 ആയി വർദ്ധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.പ്രതിദിനം ഒരു ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്താനുള്ള പദ്ധിതി രാജ്യം നടപ്പാക്കുന്നുണ്ട്. 10 ദിവസത്തിനുള്ളിൽ ഒരു കോടി പരിശോധന വിജയകരമായി നടത്തി. പ്രതിദിനം ശരാശരി 10 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ പോസിറ്റിവിറ്റി നിരക്ക് ശനിയാഴ്ച 6.93 ശതമാനമായിരുന്നു. ഇത് ഏഴ് ശതമാനത്തിന് താഴെയാണിപ്പോള്‍. വെള്ളിയാഴ്ച ദൈനംദിന പോസിറ്റീവ് നിരക്ക് 4.34 ശതമാനമായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.