ബെംഗളുരു: കര്‍ണ്ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1200 കൊവിഡ് കേസുകള്‍. 16 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13190 ആയി. 220 പേര്‍ രോഗമുക്തരായി. ശനിയാഴ്ച 918 പേര്‍ക്ക് രോഗം ബാധിച്ചതായിരുന്നു സംസ്ഥാനത്ത് ഒരു ദിവസത്തെ ഉയര്‍ന്ന നിരക്ക്. ഞായറാഴ്ച സംഖ്യ വീണ്ടും ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,507 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 207 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ബെഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 783 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കന്നഡ 97, ബല്ലാരി 71, ഉഡുപ്പി 40, കലബുർഗി 34, ഹസ്സൻ 31, ഗഡാഗ് 30, ബെംഗളൂരു ഗ്രാമീണ 27, ധാർവാഡ്, മൈസുരു, ബാഗൽകോട്ടെ 17, ഉത്തര കന്നഡ 14, ഹവേരി 12, കോലാർ 11, ബെലാഗാവി 8 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏഴ് വീതം ബിദാർ, ചിത്രദുർഗ എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. റൈച്ചൂർ, മാണ്ഡ്യ, ദാവൻഗരെ എന്നിവിടങ്ങളിൽ നിന്ന് ആറ് വീതം, വിജയപുര 5, ശിവമോഗ 4, മൂന്ന് വീതം യാദഗിരി 1. പോസിറ്റീവ് കേസുകളുടെ പട്ടികയിൽ ബെംഗളൂരു ജില്ലയാണ് ഒന്നാമത്. ഇതുവരെ 5,95,470 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 13,835 സാമ്പിളുകൾ ഞായറാഴ്ചയാണ്. 5.66 ലക്ഷം സാമ്പിളുകൾ നെഗറ്റീവായി പുറത്തുവന്നിട്ടുണ്ട്. ഇതിൽ 12,448 എണ്ണം നെഗറ്റീവ് ആയതായാണ് റിപ്പോർട്ട്.