ETV Bharat / bharat

മധ്യപ്രദേശിൽ ആദ്യ രണ്ട് കൊവിഡ് രോഗികൾ രോഗം മാറി ആശുപത്രി വിട്ടു

ലണ്ടനിൽ നിന്നും വന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിയായ യുവതിയുടെയും മാധ്യമ പ്രവർത്തകനായ പിതാവിന്‍റെയുമാണ് രോഗം മാറിയത്.

COVID-19  Bhopal news  coronavirus positive  AIIMS  madya pradesh  corona  first two cases in madya pradesh  മധ്യപ്രദേശ്  കൊവിഡ്  കൊറോണ  ഭോപ്പാൽ  എയിംസ്  ഭോപ്പാൽ എയിംസ്
മധ്യപ്രദേശിൽ ആദ്യ രണ്ട് കൊവിഡ് രോഗികൾ രോഗം മാറി ആശുപത്രി വിട്ടു
author img

By

Published : Apr 4, 2020, 12:01 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ആദ്യ കൊവിഡ് രോഗികളുടെ തുടർച്ചയായ പരിശോധനാഫലം നെഗറ്റീവ്. ലണ്ടനിൽ നിന്നും വന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിയായ യുവതിയുടെയും മാധ്യമ പ്രവർത്തകനായ പിതാവിനുമാണ് സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. എയിംസിൽ ചികിത്സയിലായിരുന്ന ഇവരുടെ തുടർച്ചയായ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്‌ചാർജ് നൽകിയെന്ന് ഭോപ്പാൽ എയിംസ് ഡയറക്ടർ ഡോ. സർമാൻ സിങ് പറഞ്ഞു. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ യുവതിയെ മാർച്ച് 21നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പിതാവിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനക്ക് ദിവസങ്ങൾക്ക് മുൻപ് 62കാരനായ പിതാവ് മുഖ്യമന്ത്രി കമൽനാഥ് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.