ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കാൻ സർക്കാരുകൾ ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെ ഭീം ആർമി ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. മണ്ഡി ഹൗസിൽ നിന്ന് ജന്തർ മന്തറിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ് നേതൃത്വം നൽകി. വിധി അസാധുവാക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് 'ഭാരത് ബന്ദിന്' ആഹ്വാനം നൽകി. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് ഈ നിയമം എതിരാണെന്ന് ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും സംവരണം നൽകാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്‍റെ 2012 സെപ്റ്റംബർ അഞ്ചിലെ തീരുമാനവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; 23ന് ഭീം ആര്‍മിയുടെ ഭാരത് ബന്ദ് - സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; 23ന്ആ ഭീം ആര്‍മിയുടെ ഭാരത് ബന്ദ്
സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന വിധിക്കെതിരെയാണ് ബന്ദ്
![സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; 23ന് ഭീം ആര്‍മിയുടെ ഭാരത് ബന്ദ് him Army takes out protest march against SC ruling on reservation in promotions Bhim Army takes out protest march against SC ruling on reservation in promotions ന്യൂഡല്‍ഹി സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; 23ന്ആ ഭീം ആര്‍മിയുടെ ഭാരത് ബന്ദ് Bhim Army takes out protest march against SC ruling on reservation in promotions Bhim Army takes out protest march against SC ruling on reservation in promotions ന്യൂഡല്‍ഹി സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; 23ന്ആ ഭീം ആര്‍മിയുടെ ഭാരത് ബന്ദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6094119-thumbnail-3x2-sfj.jpg?imwidth=3840)
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കാൻ സർക്കാരുകൾ ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെ ഭീം ആർമി ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. മണ്ഡി ഹൗസിൽ നിന്ന് ജന്തർ മന്തറിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ് നേതൃത്വം നൽകി. വിധി അസാധുവാക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് 'ഭാരത് ബന്ദിന്' ആഹ്വാനം നൽകി. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് ഈ നിയമം എതിരാണെന്ന് ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും സംവരണം നൽകാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്‍റെ 2012 സെപ്റ്റംബർ അഞ്ചിലെ തീരുമാനവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
TAGGED:
ന്യൂഡല്‍ഹി