ലഖ്‌നൗ: ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ അവരെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുമുമ്പ് പെൺകുട്ടിയുടെ സഹോദരൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്ന് ചന്ദ്രശേഖർ ആസാദ് - ഹത്രാസ് പെൺകുട്ടി
കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ അവരെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ്.