ന്യൂഡല്‍ഹി: ഭാരത് ബന്ദിന്‍റെ പശ്ചാലത്തില്‍ സേനയോട് പരമാവധി സംയമനം പാലിക്കാന്‍ സിആര്‍പിഎഫ്. സമരവുമായി ബന്ധപ്പെട്ട് ചില ദേശവിരുദ്ധര്‍ പല അക്രമ സംഭവങ്ങളും നടത്താന്‍ സാധ്യതയുണ്ടെന്നും സുരക്ഷാകവജം മാറ്റരുതെന്നും സിആര്‍പിഎഫ് സേനയ്‌ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു.
സേനയ്‌ക്ക് വൈദ്യ സഹായം ഒരുക്കുന്നതിന് ഡോക്‌ടറടക്കമുള്ള സംഘത്തെ നിയോഗിച്ചതായും സിആര്‍പിഎഫ് അറിയിച്ചു. സാഹചര്യത്തിന്‍റെ വൈകാര്യത മനസിലാക്കണമെന്നും പിന്‍വാങ്ങാന്‍ നിര്‍ദേശം ലഭിക്കുന്നത് വരെ സേന അതിര്‍ത്തിയില്‍ നിലകൊള്ളണമെന്നും സിആര്‍പിഎഫ് പറഞ്ഞു.