ETV Bharat / bharat

നിയന്ത്രണ രേഖയില്‍ വേണ്ടത് മെച്ചപ്പെട്ട പരിപാലനവും അടിസ്ഥാന സൗകര്യങ്ങളും

author img

By

Published : Jun 10, 2020, 2:17 PM IST

2019-ല്‍ നിയന്ത്രണ രേഖയില്‍ ചൈന 663 തവണ കടന്നു കയറ്റം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മുൻ വർഷങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ നിയന്ത്രണാതീതമായ വർധനയാണിത്.

നിയന്ത്രണ രേഖ  നിയന്ത്രണ രേഖയില്‍ വേണ്ടത് മെച്ചപ്പെട്ട പരിപാലന, പര്യവേഷണ അടിസ്ഥാന സൗകര്യങ്ങള്‍  Better management, surveillance infrastructure required at LAC  LAC
നിയന്ത്രണ രേഖ

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കെ, നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ ശരിയായ ദിശയിൽ നയിക്കുന്നതിൽ വന്ന വിടവുകള്‍ ഇന്ത്യ നികത്തേണ്ടതായിട്ടുണ്ട്. അംഗീകൃത നിയന്ത്രണ രേഖകളില്‍ ഉള്ളതു പോലെ ഐടിബിപി ഇന്ത്യന്‍ സൈന്യത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങള്‍ തന്നെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും കൊണ്ടു വരേണ്ടതുണ്ട് എന്ന് 2016-ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) എച്ച് എസ് ഹൂഡ പറയുന്നു.

ലഡാക്കിലെ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയിലാണ് ഇന്ന് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവിടെ നിയന്ത്രണ രേഖ ലംഘിച്ചതായി പറയപ്പെടുന്ന ചൈനയുടെ സൈനികരുമായി ഇന്ത്യന്‍ സൈനികരുടെ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അടുത്ത് തന്നെ ഒരു പരിഹാരം ഉണ്ടാകുന്ന ലക്ഷണമൊന്നും കാണുന്നുമില്ല. നിലവില്‍ അതിര്‍ത്തിയില്‍ ഉള്ള സ്ഥിതി വിശേഷത്തെ കുറിച്ച് ഏറെ എഴുതി കഴിഞ്ഞു. അതിനാല്‍ നിയന്ത്രണ രേഖ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം.

2019-ല്‍ നിയന്ത്രണ രേഖയില്‍ ചൈന 663 തവണ കടന്നു കയറ്റം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം 2018-ല്‍ നടന്ന 404 കടന്നു കയറ്റങ്ങളില്‍ നിന്നും നിര്‍ണായകമായ തോതിലുള്ള വർധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിര്‍ത്തികളില്‍ ഇരു വിഭാഗവും തങ്ങളുടെ സൈനികശക്തി പ്രകടിപ്പിക്കുന്നത് വർധിക്കുന്നത് നിയന്ത്രണങ്ങള്‍ വിട്ടു പോയി. അതുവഴി നമ്മള്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലേക്ക് സ്ഥിതി ഗതികള്‍ വഷളാകുകയും ചെയ്തേക്കാം. അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട പ്രക്രിയകളും പ്രോട്ടോക്കോളുകളും സമഗ്രമായി പുനഃപരിശോധിക്കാനുള്ള ഒരു ഉചിതമായ സമയമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അതുവഴി നിയന്ത്രണ രേഖയുടെ പരിപാവനത ഉറപ്പാക്കി കൊണ്ട് ഭാവിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കാവുന്നതാണ്.

കാര്‍ഗില്‍ റിവ്യൂ കമ്മിറ്റിക്ക് ശേഷം രൂപം നല്‍കിയ മന്ത്രിമാരുടെ സംഘം അതിര്‍ത്തി പരിപാലിക്കല്‍ അടക്കമുള്ള ദേശീയ സുരക്ഷ സംബന്ധിച്ച വിവിധ ഘടകങ്ങളിലേക്ക് എത്തി നോക്കുകയുണ്ടായി. അവരുടെ റിപ്പോര്‍ട്ട് താഴെ പറയുന്ന വിധം ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി:

നിലവില്‍ ഒരേ അതിര്‍ത്തിയില്‍ തന്നെ ഒന്നിലധികം സൈനിക ഘടകങ്ങള്‍ ജോലി ചെയ്തു വരുന്ന സാഹചര്യമുണ്ട്. ഇത് കമാന്‍ഡും നിയന്ത്രണവും സംബന്ധിച്ചുള്ള ഏറ്റുമുട്ടൽ ചോദ്യങ്ങള്‍ അടിക്കടി ഉയര്‍ത്തി കൊണ്ടിരിക്കുന്നു. ഒരേ അതിര്‍ത്തിയില്‍ തന്നെ വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സേനകളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കല്‍ ഇല്ലാതാക്കുന്നു. അതിനാല്‍ ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന കാര്യം ഉറപ്പാക്കുന്നതിനായി 'ഒരു അതിര്‍ത്തിയില്‍ ഒരു സേന'' എന്ന തത്വം പാലിക്കുകയും, അതേ സമയം തന്നെ അതിര്‍ത്തിയില്‍ വിവിധ സേനകളെ വിന്യസിക്കുന്ന കാര്യം പരിഗണിക്കുകയും ചെയ്യാം.

നിലവില്‍ നിയന്ത്രണ രേഖയില്‍ കരസേനയേയും ഐടിബിപിയേയും വിന്യസിച്ചിട്ടുണ്ട്. റോന്തു ചുറ്റല്‍, പര്യവേഷണം, കടന്നു കയറ്റങ്ങളോടുള്ള പ്രതികരണം എന്നിങ്ങനെ ഒരേ കാര്യങ്ങള്‍ തന്നെയാണ് ഇരു സേനകളും ചെയ്യുന്നത്. അതിര്‍ത്തി പരിപാലിക്കുക എന്നുള്ള ഉത്തരവാദിത്തം ഐടിബിപിയില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ പോലുള്ള ദേപ്‌സാങ്ങ്, ചുമാര്‍, ദോക്കലാം, അല്ലെങ്കില്‍ നിലവില്‍ കണ്ടു വരുന്നതുപോലുള്ള തരത്തിലുള്ള ഏറ്റുമുട്ടല്‍ അവസ്ഥകള്‍ ഉണ്ടായാല്‍ പ്രാഥമികമായ പ്രതികരണത്തിന്‍റ നേതൃത്വം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്തമാണ്. നിയന്ത്രണ രേഖയില്‍ ചൈനക്കാരുമായി നടത്തുന്ന എല്ലാ കൂടിയാലോചനകളും സൈനിക ആചാരവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ പ്രതിസന്ധികളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം സൈനിക ഓഫീസര്‍മാരാണ് നേതൃത്വം നല്‍കുന്നത്.

രണ്ട് വ്യത്യസ്ത സേനകള്‍ വിന്യസിക്കപ്പെട്ടുള്ള അസ്ഥിരമായ ഒരതിര്‍ത്തിയില്‍ ഓരോ സേനയും വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഓരോ സേനക്കും വളരെ വ്യത്യസ്തമായ നൈപുണ്യ വികസന പദ്ധതികള്‍ ഉള്ളതും സ്രോതസ്സുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുകയും ആര്‍ക്കാണ് ഉത്തരവാദിത്തം എന്ന കാര്യത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ സ്ഥിതി വിശേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മെച്ചപ്പെട്ട കഴിവുകളുള്ള സൈന്യത്തെ വേണം തര്‍ക്കങ്ങളുള്ള അതിര്‍ത്തികള്‍ കൈകാര്യം ചെയ്യല്‍ ഏല്‍പ്പിക്കാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐടിബിപിയെ സൈന്യത്തിന്‍റെ കീഴിലുള്ള പ്രവര്‍ത്തന നിയന്ത്രണത്തില്‍ കൊണ്ടു വരണം. പാക്കിസ്ഥാനുമായുള്ള നിയന്ത്രണ രേഖയില്‍ ഇത്തരമൊരു ക്രമീകരണം നിലവിലുള്ളതാണ്. അവിടെ ബി എസ് എഫ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.

അതിര്‍ത്തിയില്‍ കൂടുതല്‍ സമഗ്രമായ പര്യവേഷണം ഉറപ്പാക്കുന്നതിനുള്ള നമ്മുടെ കഴിവുകള്‍ വർധിപ്പിക്കുവാന്‍ വളരെ ഗൗരവത്തോടെയുള്ള ശ്രമം ഉടന്‍ ഉണ്ടാകേണ്ടതുണ്ട്. ദുഷ്‌കരമായ ഭൂപ്രദേശങ്ങളും കാലാവസ്ഥയും ഇവിടെ ഒരു പ്രശ്‌നം തന്നെയാണ്. ആവശ്യത്തിനു റോഡുകള്‍ ഇല്ലാത്തത് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നമ്മുടെ ഇഷ്ടപ്രകാരമുള്ള കാലയളവില്‍ നേരിട്ട് പോയി നിരീക്ഷണം നടത്തുവാനുള്ള സൗകര്യം ഇല്ലാതാക്കുന്നു. 2018- ജനുവരിയില്‍ അരുണാചല്‍ പ്രദേശിലെ ടുട്ടിങ്ങ് മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചു കൊണ്ട് ചൈനക്കാര്‍ 1.25 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഈ മേഖലയുടെ വിദൂര സ്ഥിതി മൂലം പ്രാദേശിക വാസികളായ യുവാക്കള്‍ അറിയിക്കുന്നതുവരെ ഈ റോഡ് നിര്‍മ്മാണം നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

റഡാറുകള്‍, ദീര്‍ഘദൂര ക്യാമറകള്‍, റേഡിയോ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊണ്ട് ഒരു ഇലക്‌ട്രോണിക്, വിഷ്വല്‍ അതിര്‍ത്തി പര്യവേഷണ ശൃംഖല കെട്ടി പടുക്കേണ്ടതുണ്ട്. ആളുകള്‍ പറത്തുന്നതോ അല്ലെങ്കില്‍ റിമോട്ട് ആയി പറത്തുന്നതോ ആയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്തു നിന്നുള്ള പര്യവേഷണം ഇതിന് പിന്തുണയേകണം. അതോടൊപ്പം തന്നെ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കാം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അസാധാരണമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തുന്നത് അതിവേഗവും ഏകോപിതവുമായ ഒരു പ്രതികരണം അതിനെതിരെ സംഘടിപ്പിക്കുവാന്‍ അനിവാര്യമാണ്. ചൈനയുടെ സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചാല്‍ ഉടന്‍ തന്നെ നിലവില്‍ പോങ്ങോങ്ങ് സോയില്‍ കണ്ടു വരുന്നതു പോലുള്ള വിഷമകരമായ കാര്യങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരുന്നത്.

അതുപോലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും പ്രോട്ടോക്കോളുകള്‍ വീണ്ടും ഒരിക്കല്‍ കൂടി പരിശോധിച്ചു നോക്കേണ്ട സമയം ആയിരിക്കുന്നു. ഒട്ടേറെ കരാറുകള്‍ ഒപ്പ് വെച്ച് കഴിഞ്ഞിട്ടുണ്ട്. അവയെല്ലാം തന്നെ ആത്മ നിയന്ത്രണം, സൈനിക ശക്തി ഉപയോഗിക്കാതിരിക്കല്‍, നിയന്ത്രണ രേഖയില്‍ പ്രകോപനപരമായ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കല്‍ എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ നിബന്ധനകള്‍ എല്ലാം തന്നെ പരാജയപ്പെടുന്നില്ല എങ്കിലും നിശ്ചയിക്കപ്പെട്ട പ്രോട്ടോക്കോളുകളെ അവഗണിക്കുന്ന ഒരു പ്രവണത യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത് സൈനികര്‍ ഞെട്ടലുളവാക്കുന്ന രീതിയില്‍ സൈനികേതരമായ രീതിയില്‍ പെരുമാറുന്നതിലേക്കും പരസ്പരം തെറി വിളിക്കുന്നതിലേക്കും അടി കൂടുന്നതിലേക്കുമൊക്കെ നയിക്കുന്നു.

തര്‍ക്ക മേഖലകളെന്ന് കണക്കാക്കപ്പെടുന്ന ഇടങ്ങളില്‍ റോന്ത് ചുറ്റുന്നതിന് നിശ്ചിതമായ നിബന്ധനകള്‍ നമുക്ക് ആരംഭിക്കാവുന്നതാണ്. ഇതില്‍ നിലവിലെ റോന്ത് ചുറ്റലിന് നിരോധനം തല്‍ക്കാലം ഏര്‍പ്പെടുത്തി കൊണ്ട് സംയുക് തമായ റോന്ത് ചുറ്റല്‍ സംവിധാനം കൊണ്ടു വരുന്നത് പരിഗണിക്കാം. ഇതില്‍ തന്നെ നിരവധി വ്യത്യസ്തമായ രീതികളും പരിഗണിക്കാം. എല്ലാ മേഖലകളിലും ഒരു തീരുമാനത്തിലെത്തുവാന്‍ എളുപ്പമല്ല. എന്നാല്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉണ്ടാകുന്ന മുഖാമുഖ സംഘര്‍ഷങ്ങള്‍ ഏതെങ്കിലും രീതിയില്‍ കുറക്കുവാന്‍ കഴിഞ്ഞാല്‍ അത് സമാധാനപരമായ യഥാര്‍ത്ഥ നിയന്ത്രണ രേഖ എന്ന ആശയത്തിലേക്ക് മൊത്തത്തില്‍ സംഭാവന നല്‍കും. ഇതിനു പുറമെ, സൈനികര്‍ പാലിക്കേണ്ട കടുത്ത വ്യക്തിപരമായ പെരുമാറ്റ സംഹിതയും ആവശ്യമാണ്. യൂണിഫോം അണിഞ്ഞ സൈനികര്‍ വടിയെടുത്ത് പരസ്പരം പോരാടുന്നത് ഒരു വൃത്തികെട്ട കാഴ്ചയാണ്.

നമ്മുടെ വടക്കന്‍ അതിര്‍ത്തികളില്‍ ഉടനീളം സംഘര്‍ഷം നിലനില്‍ക്കുന്നത് ഇന്ത്യക്കും ചൈനക്കും ഒരുപോലെ ഏറെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. അതേ സമയം തന്നെ അതിര്‍ത്തിയില്‍ ഇങ്ങനെ ഉണ്ടാകുന്ന പോരാട്ടങ്ങളുടെ ഭീഷണിയൊന്നും നമ്മുടെ യഥാര്‍ത്ഥ നിയന്ത്രണ രേഖ പരിപാലനത്തിനുണ്ടാകുന്ന പിഴവുകള്‍ മുതലെടുക്കുന്നതില്‍ നിന്ന് ചൈനക്കാരെ പുറകോട്ടടിപ്പിക്കുന്നില്ല. അതിനാല്‍ ഈ വിടവുകള്‍ എത്രയും വേഗം അടച്ച് ഭദ്രമാക്കേണ്ടത് ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.