ETV Bharat / bharat

പിപിഇ കിറ്റുകളുടെ നിർമാണത്തിൽ ബെംഗളൂരു ഒന്നാമത് - പേഴ്‌സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ

പ്രതിദിനം ഒരു ലക്ഷം പിപിഇ കിറ്റുകളാണ് ബെംഗളൂരുവിലെ നിർമാതാക്കൾ ഉൽപാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ച പ്രകാരമാണ് കിറ്റുകൾ നിർമിക്കുന്നത്

coronavirus patients  personal protective equipment  Bengaluru tops in making ppes  പിപിഇ നിർമാണത്തിൽ ബെംഗളൂരു ഒന്നാമത്  പേഴ്‌സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ  ബെംഗളൂരു ഒന്നാമത്
പിപിഇ
author img

By

Published : Apr 27, 2020, 5:27 PM IST

ബെംഗളൂരു: പേഴ്‌സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ (പിപിഇ) ഉൽ‌പാദിപ്പിക്കുന്നതിൽ ബെംഗളൂരു ഒന്നാമത്. പ്രതിദിനം ഒരു ലക്ഷം പിപിഇ കിറ്റുകളാണ് ബെംഗളൂരുവിലെ നിർമാതാക്കൾ ഉൽപാദിപ്പിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം പിപിഇ കിറ്റുകൾ ഇതിനകം നിർമിച്ച് കഴിഞ്ഞു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ച പ്രകാരമാണ് കിറ്റുകൾ നിർമിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര, മഹാരാഷ്ട്രയിലെ കുസുംനഗർ, ഭിവണ്ടി, രാജസ്ഥാനിലെ ദുൻഗർപൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ഫാക്ടറികളും പിപിഇ കിറ്റുകൾ നിർമിക്കുന്നുണ്ട്.

രാജ്യത്തൊട്ടാകെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവർക്ക് പിപിഇ കിറ്റുകളുടെ ആവശ്യം ദിനംപ്രതി വർധിച്ചുവരികയാണ്. സപ്ലൈ ചെയിൻ കാര്യക്ഷമമാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും സംസ്ഥാന സർക്കാരുകൾ, വ്യവസായ സ്ഥാപനങ്ങൾ, നിർമാതാക്കൾ എന്നിവരുമായി കേന്ദ്ര സർക്കാര്‍ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.