ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക ക്ഷേമത്തിനായി സൂംബ ഡാൻസ് സംഘടിപ്പിച്ചു. നഗരത്തിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് സൂംബ ഡാന്‍സ് സംഘടിപ്പിച്ചത്. പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു, ചലച്ചിത്ര നടൻ പുനീത് രാജ് കുമാർ, നോർത്ത് ഈസ്റ്റേൺ ഡിവിഷൻ ഡിസിസി ഭീമ ശങ്കർ ഗുൽഹെഡ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജോലി സമയത്തിനിടയിലെ വിശ്രമവേളകളിലെ സൂംബ ഡാന്‍സ് ജോലി കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം കുറക്കുകയും ചെയ്യുമെന്നതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നോർത്ത് ഈസ്റ്റ് ഡിവിഷനിൽ 900 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. 3 ഷിഫ്റ്റുകളിലായി 300 പൊലീസുകാര്‍ക്ക് സൂംബ പരിശീലനം നൽകുന്നു.