ബെംഗളൂരൂ: ജൂൺ 28 വരെയുള്ള കണക്കനുസരിച്ച് ബെംഗളൂരൂവിൽ 3,419 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കണക്ക് സൂചിപ്പിക്കുന്നത് കർണാടകയിലെ മുഴുവൻ കൊവിഡ് രോഗികളിൽ 25.92 ശതമാനവും ബെംഗളൂരൂവിലാണെന്നതാണ്. ജൂൺ 23 വരെ ബെംഗളൂരൂവിൽ 1,556 കൊവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം ഇരട്ടിയായതായി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.സുധാകർ.കെ പറഞ്ഞു.
ഓരോ കൊവിഡ് രോഗികൾക്കും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ബെംഗളൂരൂവിൽ കഴിഞ്ഞ ദിവസം 783 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.