ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്വാട്ടിമാലൻ സ്വദേശിയായ യുവതിയിൽ നിന്ന് 8.31 കോടി രൂപയുടെ കൊക്കെയ്ൻ കണ്ടെടുത്തു. ട്യൂബിലേക്ക് മാറ്റിയ കൊക്കെയ്ൻ യുവതി വിഴുങ്ങുകയായിരുന്നു. തുടർന്ന് മലാശയത്തിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെടുത്തത്. 1.385 കിലോ വരുന്ന 150 ഓളം കൊക്കെയ്ൻ ഗുളികകളാണ് യുവതിയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തു. കസ്റ്റംസ് ഇന്‍റലിജൻസ് യൂണിറ്റിലെയും എയർ കാർഗോ കോംപ്ലക്‌സ് കമ്മീഷണറേറ്റിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവിൽ എട്ടരക്കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയിൽ - ബെംഗളൂരു
1.385 കിലോ വരുന്ന 150 ഓളം കൊക്കെയ്ൻ ഗുളികകളാണ് യുവതിയിൽ നിന്ന് കണ്ടെത്തിയത്.
ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്വാട്ടിമാലൻ സ്വദേശിയായ യുവതിയിൽ നിന്ന് 8.31 കോടി രൂപയുടെ കൊക്കെയ്ൻ കണ്ടെടുത്തു. ട്യൂബിലേക്ക് മാറ്റിയ കൊക്കെയ്ൻ യുവതി വിഴുങ്ങുകയായിരുന്നു. തുടർന്ന് മലാശയത്തിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെടുത്തത്. 1.385 കിലോ വരുന്ന 150 ഓളം കൊക്കെയ്ൻ ഗുളികകളാണ് യുവതിയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തു. കസ്റ്റംസ് ഇന്‍റലിജൻസ് യൂണിറ്റിലെയും എയർ കാർഗോ കോംപ്ലക്‌സ് കമ്മീഷണറേറ്റിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGGED:
ബെംഗളൂരു