ബെംഗളൂരു: സിഎഎ-എൻആർസി വിരുദ്ധ റാലിയിൽ 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ച അമുല്യ ലിയോനക്ക് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിലാണ് പെണ്‍കുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാരിനെതിരെ പ്രതിഷേധ റാലി നടത്താൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ചതിനും അമുല്യക്കെതിരെ രാജ്യദ്രോഹ കേസും നിലവിൽ ഉണ്ട്.
ജാമ്യം ലഭിച്ചാൽ പെൺകുട്ടി ഒളിവിൽ പോകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് ഹൈക്കോടതിയിൽ അമുല്യ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് ജാമ്യം ലഭിച്ചത്.