കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പശ്ചിമ ബംഗാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,130 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി.
സംസ്ഥാനത്ത് സജീവമായ കൊവിഡ് രോഗികളുടെ എണ്ണം 2,851 ആണ്. വെള്ളിയാഴ്ച വിവിധ ആശുപത്രികളിൽ നിന്ന് 195 രോഗികളെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 1,970 ആണ്.