ETV Bharat / bharat

നിറവയറുമായി നിയമസഭയിലെത്തി എംഎല്‍എ - ബീഡ്എംഎല്‍എ

മഹാരാഷ്‌ട്രയിലെ ബീഡിലെ ജനപ്രതിനിധിയായ നമിത മുന്ദടയാണ് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തിയത്.

Beed MLA Namita Mundada who is 8-month pregnant attended state Assembly session ബീഡ്എംഎല്‍എ നമിത മുന്ദട
നിറവയറുമായി നിയമസഭയിലെത്തി എംഎല്‍എ
author img

By

Published : Feb 29, 2020, 6:06 PM IST

മുംബൈ: എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തി എംഎല്‍എ. ബീഡിലെ ജനപ്രതിനിധിയായ നമിത മുന്ദടയാണ് നിറവയറുമായി മഹാരാഷ്‌ട്ര സഭയിലെത്തിയത്. ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ നിയമസഭയില്‍ ഉണ്ടായിരിക്കുക എന്നത് തന്‍റെ കര്‍ത്തവ്യമാണെന്നും മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടതുണ്ടായിരുന്നെന്നും നമിത മുന്ദട പറഞ്ഞു.

ഗര്‍ഭധാരണം ഒരു അസുഖമല്ലെന്നും ഒരു സ്ത്രീ കടന്നുപോകേണ്ട ഘട്ടമാണെന്നും എംഎല്‍എ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ തനിക്കും നിരവധി പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുകയും ജോലിയെ ഇതിനോടൊപ്പം കൊണ്ടുപോകുകയുമാണെന്ന് നമിത കൂട്ടിച്ചേര്‍ത്തു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായിരുന്ന നമിത തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.