ന്യൂഡല്‍ഹി: മോസര്‍ ബെയര്‍ സോളാര്‍ കമ്പനിയുടെ 786 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ഏഴ് കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി. കമ്പനി ഉടമയായ രതുല്‍ പുരിയുടെയും പിതാവ് ദീപക് പുരിയുടെ വസതിയിലും ഓഫീസുകളിലുമാണ് സിബിഐ തെരച്ചില്‍ നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 787കോടിയുടെ വായ്‌പ നഷ്‌ടം വരുത്തിവെച്ച കേസില്‍ സിബിഐ വ്യാഴാഴ്‌ചയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. രാവിലെ തുടങ്ങിയ തെരച്ചില്‍ തുടരുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണ് സിബിഐ തെരച്ചില്‍ നടത്തിയത്.
ബാങ്ക് വായ്‌പാ തട്ടിപ്പ്; മോസര്‍ ബെയര്‍ കമ്പനിയില്‍ സിബിഐ റെയ്ഡ്
കമ്പനി ഉടമയായ രതുല്‍ പുരിയുടെയും പിതാവ് ദീപക് പുരിയുടെ വസതിയിലും ഓഫീസുകളിലുമാണ് സിബിഐ തെരച്ചില്‍ നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 787കോടിയുടെ വായ്‌പ നഷ്‌ടം വരുത്തിവെച്ച കേസിലാണ് സിബിഐ നടപടി.