ജമ്മു കശ്മീലെ ബനിഹാലില്‍ സിആര്‍പിഎഫ് വാഹനം ആക്രമിക്കാനെത്തിയ ചാവേറിനെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം അറിയിച്ചു.ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകനാണെന്നാണ് നിഗമനം.
ആക്രമിക്കാനെത്തിയ കാറില്‍ നിന്ന് തീ ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആക്രമണത്തില്‍ സിആര്‍പിഎഫ് വാഹനങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എല്‍പിജി ഗ്യാസ് സിലണ്ടര്‍, പെട്രോള്‍ കാന്‍, സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന യൂറിയ, സള്‍ഫര്‍ എന്നിവ വാഹനത്തില്‍ നിന്നും വാഹനത്തിന്‍റെ പരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച ചോദ്യം ചെയ്യും.
ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ ജയ്ഷെ ഇ മുഹമ്മദ് ഭീകരന്‍നടത്തിയ ചാവേര്‍ ആക്രമണത്തിന് സമാനമായ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 40 ജവാന്‍മാരാണ് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.