ന്യൂഡൽഹി: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ അനുവദിക്കണമെന്ന് കശ്മീരില്‍ നിന്നുള്ള വിദ്യാർഥികൾ. വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെ മറുപടിയുമായി ആഭ്യന്തര, വിദേശ കാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ രംഗത്തെത്തി. രാജ്യത്തിന്‍റെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദ്യാർഥികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ധാക്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ വിദ്യാർഥികള്‍ അടക്കമുള്ള ബംഗ്ലാദേശിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് അവരുടെ ക്ഷേമത്തിനു വേണ്ട എല്ലാ നടപടികളും എടുത്തു വരികയാണെന്ന് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല പറഞ്ഞു.മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനും, ഇന്ത്യക്കുള്ളില്‍ തന്നെ സഞ്ചരിക്കുന്നതിനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണ നിര്‍ദേശങ്ങള്‍ പ്രകാരം അതിര്‍ത്തികളിലെ പോക്കുവരവ് നിര്‍ത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട്, സമൂഹത്തിന്‍റെ സുരക്ഷിതത്വത്തെ പരിഗണിച്ച് വിദ്യാഥികള്‍ ഹോസ്റ്റലുകളിലേക്ക് തിരിച്ചു പോകണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിദേശ രാഷ്ട്രങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഒരുക്കി വരുന്നുണ്ട് എന്ന് വിദേശ കാര്യ മന്ത്രാലയ ശ്രോതസ്സുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മലേഷ്യയില്‍ ക്വാലാലമ്പൂർ വിമാന താവളത്തില്‍ യാത്രാ മദ്ധ്യേ കുടുങ്ങി പോയ ആളുകള്‍ക്ക് അവിടത്തെ ഇന്ത്യന്‍ മിഷന്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ കുടുങ്ങി പോയ ഇന്ത്യക്കാര്‍ക്ക് ഗുരുദ്വാരകള്‍ വഴി താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ പ്രദേശങ്ങളിലെ ഹോട്ടലുകളുമായി സഹകരിച്ചു കൊണ്ട് ഇളവ് നിരക്കില്‍ റൂമുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുടുങ്ങി പോയ പൗരന്മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ സാമൂഹിക സംഘടനകളുമായി കൂടി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും, അതേ സമയം മാര്‍ച്ച്-31 വരെ, ഇറ്റലിയിലേയും ഇറാനിലേയും പോലുള്ള രാജ്യങ്ങളിൽ നിന്നല്ലാതെ ആരെയും രാജ്യത്തേക്ക് കടത്തി വിടില്ലെന്ന് തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൊവ്വാഴ്ച കശ്മീരില്‍ നിന്നുള്ള എഴുപതോളം മെഡിക്കല്‍ വിദ്യാർഥികള്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പർഗാനസ് ജില്ലയിലുള്ള ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തി ചെക്ക് പോസ്റ്റായ പെട്രാപോള്‍-ബെനാപോളില്‍ കുടുങ്ങി കിടക്കുകയാണെന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചെക്ക് പോസ്റ്റ് വഴി കടന്നു പോകാന്‍ അനുവദിക്കണമെന്ന് വിദേശ കാര്യ മന്ത്രാലയത്തോട് നിരവധി തവണ അഭ്യര്‍ത്ഥിച്ചു . ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല. ഇവിടെ എല്ലാം ജനക്കൂട്ടങ്ങളാണ്. ഇവിടെ നില്‍ക്കുന്ന ഞങ്ങള്‍ അപകട സാധ്യത വിളിച്ചു വരുത്തുകയാണ്. ഒരു രാത്രി ഇവിടെ തങ്ങാന്‍ ഞങ്ങള്‍ തയ്യാറാണെന്നും വീഡിയോയില്‍ ഒരു കശ്മീരി യുവതിഅഭ്യര്‍ത്ഥിച്ചിരുന്നു.