ലക്‌നൗ: ബാബറി മസ്‌ജിദ് കേസിൽ മുതിര്‍ന്ന ബിജെപി നേതാവ് കല്യാൺ സിങ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. 88കാരനായ കല്യാൺ സിങ് വിചാരണക്കോടതിയിലെത്തി സിബിഐ പ്രത്യേക ജഡ്‌ജിയുടെ മുമ്പാകെ മൊഴി രേഖപ്പെടുത്തി. സിആർപിസി സെക്ഷൻ 313 പ്രകാരം 32 പ്രതികളുടെ മൊഴി പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തും. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുൻ രാജസ്ഥാൻ ഗവർണറുമാണ് കല്യാൺ സിങ്.
നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് ആചാര്യ ധർമേന്ദ്ര ദേവ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം സന്യാസിയായി മാറിയെന്ന് പറയപ്പെടുന്ന കേസിലെ പ്രതികളിലൊരാളായ ഓം പ്രകാശ് പാണ്ഡെയെ കണ്ടെത്താനും കോടതി ഉത്തരവിട്ടു.