ലഖ്‌നൗ: അയോധ്യ കേസില്‍ വിധി പറയുന്നതിന്‍റെ മുന്നൊരുക്കമായി അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ കേസുമായി ബന്ധപ്പെട്ട വിധി നവംബര്‍ 17 നകം വരാനിരിക്കെയാണ് ജില്ലാ മജിസ്ട്രേറ്റ് കോടതി മേഖലയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് ആറ് മുതല്‍ സുപ്രീം കോടതി തുടര്‍ച്ചയായി കേസില്‍ വാദം കേള്‍ക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 നകം വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതിയുടെ നീക്കം. ഈ മാസം 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി അന്ത്യ ശാസനം നല്‍കിയിരുന്നു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്.