ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം നിർമാണത്തിനായി കേന്ദ്രസർക്കാർ നിർദേശിച്ച സമിതിയായ ശ്രീ രാം ജന്മ ഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാമക്ഷേത്രത്തിന്‍റെ നിർമാണം സംബന്ധിച്ചുള്ള ചര്‍ച്ചക്കായാണ് കൂടിക്കാഴ്ച്ചയെന്നാണ് നിഗമനം. 2019 നവംബർ ഒൻപതിന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം രാം ജന്മ ഭൂമി ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന്‍റെ പ്രസിഡന്‍റായി രാമ ജന്മ ഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തിരുന്നു. ചമ്പത്ത് റായിയെ ജനറല്‍ സെക്രട്ടറി ആയും ഗോവിന്ദ് ദേവ് ഗിരിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ക്ഷേത്ര നിര്‍മാണത്തിനുള്ള സമിതിക്ക് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര നേതൃത്വം നല്‍കും.
രാം ജന്മ ഭൂമി ട്രസ്റ്റ് ഭാരവാഹികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി - രാം ജന്മ ഭൂമി ട്രസ്റ്റ് ഭാരവാഹികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി
രാമക്ഷേത്രത്തിന്‍റെ നിർമാണം സംബന്ധിച്ചുള്ള ചര്‍ച്ചക്കായാണ് കൂടിക്കാഴ്ച്ചയെന്നാണ് നിഗമനം