ETV Bharat / bharat

ലോക്ക്‌ഡൗണ്‍ ഉറപ്പാക്കാന്‍ ശ്രമിച്ച പൊലീസുകാർക്ക് നേരെ ആക്രമണം - covid 19 news

ഉത്തർപ്രദേശില്‍ നടന്ന ആക്രമണത്തില്‍ രണ്ട് വനിതകൾ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു

കൊവിഡ് 19 വാർത്ത  ലോക്ക്‌ഡൗണ്‍ വാർത്ത  പൊലീസിനെ അക്രമിച്ചു വാർത്ത  police assault news  covid 19 news  lockdown news
പൊലീസ്
author img

By

Published : May 11, 2020, 9:56 AM IST

കാണ്‍പൂർ: ലോക്ക്‌ഡൗണ്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് വനിതകൾ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു. റസൂലാബാദിലാണ് സംഭവം നടന്നതെന്ന് കാണ്‍പൂർ ദേഹത്ത് എഎസ്‌പി അനൂപ് കുമാർ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ശർമാന്‍ സിങ് ഉൾപ്പെട 12 പേർ പിടിയിലായി. ടൗണില്‍ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപെട്ടെങ്കിലും അനുസരിക്കാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ പൊലീസുകാരെ തൊട്ടടുത്ത സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.