ന്യൂഡല്‍ഹി: പുതുവത്സര രാവില്‍ ആഘോഷങ്ങള്‍ക്ക് പകരം രാജ്യ തലസ്ഥാനത്ത് പ്രതിഷേധ റാലി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രായഭേദമന്യ നിരവധി ആളുകളാണ് ഡല്‍ഹിയിലെ ഷഹീല്‍ ബാഗില്‍ ഒത്തുകൂടിയത്.
പുതുവത്സരം പിറന്ന നിമിഷം പരസ്‌പരം ആശ്ലേഷിച്ച് ആശംസകള്‍ അറിയിച്ചു. ശേഷം ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കി ദേശീയ ഗാനം ഒരുമിച്ച് ആലപിച്ചു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്‍റെ പേരില്‍ ദക്ഷിണേന്ത്യയില്‍ കലാകാരന്മാരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഭൂള്‍ കുമാരി നടത്തിയ പ്രതിഷേധവും ഇതിനിടയില്‍ ശ്രദ്ധേയമായി. സമ്മേളന വേദിയില്‍ ചോക്ക് ഉപയോഗിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതുയും പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ഭൂള്‍ കുമാരി പ്രതിഷേധം അറിയിച്ചത്.