ETV Bharat / bharat

കൊവിഡ്‌ ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് ഡൽഹി സർക്കാർ - Discharge

ആശുപത്രികളിൽ രോഗികൾക്ക് പ്രവേശനം നിഷേധിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

Delhi Covid Covid 19 asymptomatic mild symptoms Discharge കൊവിഡ്‌ 19
കൊവിഡ്‌ ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് ഡൽഹി സർക്കാർ
author img

By

Published : Jun 6, 2020, 5:20 PM IST

ന്യൂഡൽഹി: കൊവിഡ്‌ 19 ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെയും നേരിയ ലക്ഷണങ്ങളുള്ളവരെയും 24 മണിക്കൂറിനുള്ളിൽ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് ഡൽഹി സർക്കാർ.ഇത്തരം രോഗികളെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രികൾ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ ആശുപത്രികളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ ആവശ്യപെട്ടിട്ടുണ്ട്.

ഡൽഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയാണ് ഉത്തരവിൽ ഒപ്പിട്ടത്. ഉത്തരവ് പാലിക്കാത്തത് ഗൗരവമായി കാണുമെന്നുംനിയമനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നഗര ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത ആളുകൾക്ക് കണ്ടെത്താനാകുന്ന തരത്തിൽ ഡൽഹി സർക്കാർ അടുത്തിടെ ആപ്പ് പുറത്തിറക്കിയിരുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളെക്കുറിച്ചും കിടക്ക ലഭ്യതയെക്കുറിച്ചുമെല്ലാം ആപ്പില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.