ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍-ഇ ത്വയ്‌ബ തീവ്രവാദികളുമായി ബന്ധമുള്ള ഒരാൾ പൊലീസ് പിടിയില്‍. കുൽഗാമിലെ സുബൻപുര സ്വദേശിയായ സുബൈർ അഹമ്മദ് ഗണായി എന്നയാളാണ് പൊലീസ് പിടിയിലായത്. കുല്‍ഗാം ജില്ലയില്‍ തീവ്രവാദികൾക്ക് സഹായം എത്തിക്കുന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. തീവ്രവാദികൾക്ക് താമസം, ഗതാഗതം തുടങ്ങിയ സഹായങ്ങൾ ഇയാൾ നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് ആയുധങ്ങളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. തീവ്രവാദികൾ ഉപയോഗിച്ച രജിസ്ട്രേഷൻ നമ്പർ ജെ.കെ 03 ബി 0473 എന്ന നമ്പറിലുള്ള മാരുതി 800 കാറും പൊലീസ് പിടികൂടി.
ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍-ഇ ത്വയ്‌ബ ഭീകരരുടെ സഹായി പിടിയില്‍ - ഭീകരരുടെ സഹായി
കുൽഗാമിലെ സുബൻപുര സ്വദേശിയായ സുബൈർ അഹമ്മദ് ഗണായി എന്നയാളാണ് പിടിയിലായത്