ന്യൂഡൽഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങൾ മുഖ്യമന്ത്രിമാരിൽ ഏറെ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും വരുന്ന അഞ്ച് വർഷം നോതാക്കൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഹരിയാനയിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2014 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തേക്കാൾ 3% കൂടുതലാണ് ഹരിയാനയിൽ ഇത്തവണ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനെതിരെ പല പ്രവൃത്തികളും പിന്നാമ്പുറങ്ങളിൽ നടന്നിട്ടുപോലും വോട്ടുശതമാനത്തിൽ വർധനവാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.