ETV Bharat / bharat

ക്രിക്കറ്റ് ബാറ്റ് കൊണ്ട് സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച ബിജെപി എംഎല്‍എ ജയില്‍മോചിതനായി - ആകാശ് വിജയ്‌വർജിയ

ഇൻഡോറില്‍ നിന്നുള്ള എംഎല്‍എയും മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർജിയയുടെ മകനുമാണ് ആകാശ് വിജയ് വർജിയ

സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച ബിജെപി എംഎല്‍എ ജയില്‍മോചിതനായി
author img

By

Published : Jun 30, 2019, 9:45 AM IST

ഇൻഡോർ: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ പൊതുജന മധ്യത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ച കേസില്‍ റിമാൻഡില്‍ കഴിഞ്ഞ ബിജെപി എംഎല്‍എ ആകാശ് വിജയ്‌വർജിയ ജയില്‍ മോചിതനായി.

  • #WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0

    — ANI (@ANI) June 26, 2019 " class="align-text-top noRightClick twitterSection" data=" ">

ഇൻഡോറില്‍ നിന്നുള്ള എംഎല്‍എയും മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർജിയയുടെ മകനുമായ ആകാശ് വിജയ് വർജിയയും അനുയായികളും ചേർന്നാണ് കഴിഞ്ഞ ബുധനാഴ്ച ഇൻഡോർ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മർദ്ദിച്ചത്. മാധ്യമപ്രവർത്തകരുടേയും നാട്ടുകാരുടേയും മുന്നില്‍ നടന്ന സംഭവം വലിയ വിവാദമായതോടെയാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

BJP MLA Akash Vijayvargiya  Assault on municipal official  ഇൻഡോർ  ആകാശ് വിജയ്‌വർജിയ  ജയില്‍ മോചിതനായി
ബിജെപി എംഎല്‍എ ആകാശ് വിജയ് വർജിയ ജയിലില്‍ നിന്ന് പുറത്ത് വരുന്നു

ഇത് നാളെയും ആവർത്തിക്കും എന്നും ആരോഗ്യവും മനസും ധനവും ഉപയോഗിച്ച് ജനങ്ങളെ സേവിക്കുമെന്നുമാണ് ഇന്നലെ ഭോപ്പാല്‍ പ്രത്യേക കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ആകാശ് പറഞ്ഞത്. നിരവധി ബിജെപി പ്രവർത്തകരാണ് ആകാശിനെ സ്വീകരിക്കാൻ ജയിലിന് മുന്നില്‍ എത്തിയത്. ആദ്യം അപേക്ഷിക്കുമെന്നും പിന്നെ ആക്രമിക്കുമെന്നുമാണ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ശേഷം ആകാശ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ മധ്യപ്രദേശ് ബിജെപി ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/state/madhya-pradesh/assault-on-municipal-official-bjp-mla-akash-vijayvargiya-gets-bail-1-1/na20190629182642014

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.