ഗുവഹത്തി: മണിപ്പൂരിലെ ചന്ദേൽ ജില്ലയിലെ ഖുഡെങ്‌താബി പ്രദേശത്ത് നിന്ന് 1.07 കിലോഗ്രാം ബ്രൗൺ ഷുഗർ അസം റൈഫിൾസ് സൈന്യം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. സംശായസ്പദമായി നിർത്തിയിട്ടിരുന്ന കാർ പരിശോധനക്കിടയിലാണ് 2.14 കോടി രൂപ വിലവരുന്ന ബ്രൗൺ ഷുഗർ പിടിച്ചെടുത്തത്. മോറയിൽ നിന്ന് ഇംഫാലിലേക്ക് കടത്തുകയായിരുന്നു ബ്രൗൺ ഷുഗർ. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ മോറേയ്ക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി അസം റൈഫിൾസ് ഇൻസ്പെക്ടർ പറഞ്ഞു.
മണിപ്പൂരിൽ 1.07 കിലോഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു - Assam Rifles
മോറയിൽ നിന്ന് ഇംഫാലിലേക്ക് കടത്തുകയായിരുന്നു ബ്രൗൺ ഷുഗർ.
മണിപ്പൂരിൽ നിന്ന് 1.07 കിലോഗ്രാം ബ്രൗൺ ഷുഗർ അസം റൈഫിൾസ് സൈന്യം പിടിച്ചെടുത്തു