ദിസ്‌പൂർ : അസമിലെ ടിൻസുകിയ ജില്ലയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ കീഴിലെ ബാഗ്ജാൻ ഓയിൽ ഫീൽഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അടച്ചുപൂട്ടാൻ അസാം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (പിസിബി) നോട്ടീസ്.
ഡിബ്രു സൈഖോവ നാഷണൽ പാർക്കിനും മഗൂരി മോട്ടാപുംഗ് ബീലിനും സമീപമുള്ള ബാഗ്ജൻ ഓയിൽ ഫീൽഡിൽ ഗ്യാസ് സ്ഫോടനം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. സ്ഫോടനത്തെ തുടർന്ന് പ്രകൃതിവാതകവും കണ്ടൻസേറ്റ് ഓയിലും പുറന്തള്ളുകയും തുടർന്ന് പരിസരത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.