ETV Bharat / bharat

ലോക്‌ഡൗണ്‍ ലംഘനം; അസമിൽ 1454 പേർ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ കൊവിഡ് സംബന്ധിച്ച് പ്രകോപനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ്.

lockdown violation  40 lakh was collected from voilator  1,450 persons have been arrested  COVID-19  ലോക്ക്ഡൗൺ ലംഘനം
ലോക്ക്ഡൗൺ
author img

By

Published : Apr 13, 2020, 11:35 AM IST

Updated : Apr 13, 2020, 11:41 AM IST

ഗുവാഹത്തി: ലോക്ക്ഡൗൺ ലംഘിച്ചതിന് അസമില്‍ 1,454 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 11,200 വാഹനങ്ങളും 19 ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായവരിൽ നിന്ന് പിഴയിനത്തിൽ 40 ലക്ഷം രൂപ ഈടാക്കിയതായി അസം പൊലീസ് പറഞ്ഞു.

വ്യാജ വാർത്തകൾക്കെതിരെയും സോഷ്യൽ മീഡിയയിൽ കൊവിഡ് സംബന്ധിച്ച പ്രകോപനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അരി, പച്ചക്കറി, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണവും പൊലീസ് ഉറപ്പാക്കുന്നുണ്ട്.

Last Updated : Apr 13, 2020, 11:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.