ഗുവാഹത്തി: ലോക്‌ഡൗണ്‍ ലംഘിച്ച 1258 പേര്‍ അസമില്‍ അറസ്റ്റില്‍. കഴിഞ്ഞ 15 ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്കെതിരെ കേസെടുത്തത്. ഇവരില്‍ നിന്നും പിഴയായി 21.7 ലക്ഷം രൂപ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ വിലക്ക് ലംഘിച്ച 1108 സംഭവങ്ങളാണ് രജിസ്റ്റര്‍ ചെയ്‌തത്. 5871 വാഹനങ്ങളും 17 ബോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പരത്തിയ 58 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 31 പേരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. 150 ഓളം വ്യാജവാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നിലയില്‍ പൊലീസിന് കണ്ടെത്താനായത്.