ഗുവാഹത്തി: അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 24 മണിക്കൂറിനുള്ളില്‍ ഗോല്‍പാറ ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. പ്രളയം ബാധിച്ച വിവിധ ജില്ലകളില്‍ 2,94,170 പേരാണ് ദുരിതത്തിലായതെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കി. 2,1572 ഹെക്‌ടര്‍ കാര്‍ഷിക ഭൂമിയെയും പ്രളയം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തോടൊപ്പം മണ്ണൊലിപ്പും കൂടി വന്നതോടെ വീടുകളും കൃഷി ഭൂമികളും നശിച്ചു. 80 ദുരിതാശ്വാസ ക്യാമ്പുകളിലായി 16,000 പേരാണ് കഴിയുന്നത്. ബ്രഹ്‌മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.
അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി - പ്രളയം
പ്രളയം ബാധിച്ച വിവിധ ജില്ലകളില്‍ 2,94,170 പേരാണ് ദുരിതത്തിലായതെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പറഞ്ഞു.
![അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി Assam flood toll reaches 3, close to 3 lakh affected Assam flood അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി അസം പ്രളയം ഉംപുന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7387245-474-7387245-1590685594500.jpg?imwidth=3840)