ETV Bharat / bharat

അസമിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു

author img

By

Published : Aug 5, 2020, 11:58 AM IST

നിലവിൽ ഏഴ് ജില്ലകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ധുബ്രി ടൗണിലും ജോർഹട്ട് ജില്ലയിലെ നീമാതിഘട്ടിലും ബ്രഹ്മപുത്ര അപകടനില കവിഞ്ഞ് ഒഴുകുന്നു

Assam flood  Brahmaputra'  Jia Bharali  Kopili  Assam flood situation  15 districts affected  അസമിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു  വെള്ളപ്പൊക്ക ഭീഷണി
അസം

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. 15 ജില്ലകളിലായി 1.96 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയ ദുരന്തം അനുഭവിക്കുന്നുണ്ട്. അസം ഗവർണർ ജഗദീഷ് മുഖി സംസ്ഥാനത്തെ വെള്ളപ്പൊക്ക, മണ്ണൊലിപ്പ് നില അവലോകനം ചെയ്തു. തിങ്കളാഴ്ച ബാർപേട്ട, സൗത്ത് സൽമാര ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായതായും അതേസമയം, ദുരിത ബാധിതരുടെ എണ്ണം 1.93 ലക്ഷം കുറഞ്ഞതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ബുള്ളറ്റിനിൽ പറഞ്ഞു.

ഞായറാഴ്ച 19 ജില്ലകൾ വെള്ളത്തിനടിയിലായി, 8.54 ലക്ഷം ആളുകൾ ദുരിതത്തിലായി. ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി സംസ്ഥാനത്ത് ഇതുവരെ 136 പേർ മരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയായി ഗോൾപാറ തുടരുന്നു. 1.05 ലക്ഷത്തോളം ആളുകൾ ഇവിടെ ദുരിത ബാധിതരായി. മോറിഗാവി 28,126, ബക്സയും 15000 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 325 ഗ്രാമങ്ങളും 23,592 ഹെക്ടർ വിളനിലങ്ങളും വെള്ളത്തിനടിയിലായി.

നിലവിൽ ഏഴ് ജില്ലകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും അധികൃതർ നടത്തുന്നുണ്ട്. ധുബ്രി ടൗണിലും ജോർഹട്ട് ജില്ലയിലെ നീമാതിഘട്ടിലും ബ്രഹ്മപുത്ര അപകടനില കവിഞ്ഞ് ഒഴുകുന്നു. ചിരംഗ്, ഉഡാൽഗുരി, ശിവസാഗർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ഉദൽഗുരി, ബക്സ, ശിവസാഗർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വൻ മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ടെന്ന് എ.എസ്.ഡി.എം.എ അറിയിച്ചു.

അതേസമയം, ബെക്കി നദിയുണ്ടാക്കിയ ദുരന്തം കണക്കിലെടുത്ത് ഗവർണർ ജഗദീഷ് മുഖി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ 30 ന് ബക്സയും ബാർപേട്ടയും സന്ദർശിച്ച മുഖി യോഗം വിളിച്ചുവരുത്തി നദിയുടെ ഒഴുക്ക് നിയന്ത്രിക്കാനും താമസിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.