ദിസ്‌പൂര്‍: അസമില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്തയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ അസമില്‍ കൊവിഡ് ബാധിതരുടെ എണ്ണം 28 ആയി. ഇയാള്‍ നേരത്തെ സൗദി അറേബ്യയും സന്ദര്‍ശിച്ചിരുന്നു. ഹെയ്‌ലാകണ്ടി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 4789 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 128 പേര്‍ മരിച്ചു. 353 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.