ചണ്ഡീഖഡ്: മദ്യപാനം വിലക്കിയ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൊഴിലാളി ആത്മഹത്യ ചെയ്തു. ലുധിയാനയിലെ ഗുർദേവ് നഗർ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്.
മദ്യപാനത്തെ ചൊല്ലി ഭർത്താവ് മനീഷും ഭാര്യ പൂജയും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കുപിതനായ മനീഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷം കഴിച്ച് അബോധാവസ്ഥയിലായ ഭർത്താവിനെ അയൽവാസികൾ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പട്യാലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും തമ്മിൽ മദ്യപാനത്തെച്ചൊല്ലി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു.