ETV Bharat / bharat

അസദുദ്ദീന്‍ ഒവൈസി ജിന്നയുടെ പുതിയ അവതാരമെന്ന് തേജസ്വി സൂര്യ - ഹൈദരാബാദ് ജിഎച്ച്എംസി

ഒവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്കെതിരായ വോട്ടാണെന്നും തേജസ്വി പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയും ഒവൈസിയുടെ പാര്‍ട്ടിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു.

says BJYM chief Tejasvi Surya  അസദുദ്ദീന്‍ ഒവൈസി  asaduddin owaisi  tejasvi surya  muhammad ali jinnah  Bharatiya Janata Yuva Morcha  Lok Sabha MP Tejasvi Surya  AIMIM chief Asaduddin Owaisi  Quaid-e-Azam Jinnah  മുഹമ്മദലി ജിന്ന പാകിസ്ഥാന്‍  ഒവൈസിക്കെതിരെ തേജസ്വി സൂര്യ  ഹൈദരാബാദ് ജിഎച്ച്എംസി  ഹൈദരാബാദ് എംപി ഒവൈസി
അസദുദ്ദീന്‍ ഒവൈസി ജിന്നയുടെ പുതിയ അവതാരമെന്ന് തേജസ്വി സൂര്യ
author img

By

Published : Nov 24, 2020, 11:04 AM IST

ഹൈദരാബാദ്: പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പുതിയ അവതാരമാണ് എംഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെന്ന് ലോക്‌സഭ എംപി തേജസ്വി സൂര്യ. ഒവൈസിയുടേത് വിഘടനത്തിന്‍റേയും തീവ്ര ഇസ്ലാമികതയുടേയും ഭാഷയാണ്. ഒവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്കെതിരായ വോട്ടാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

100 ഇടങ്ങളില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. തെലങ്കാനക്കായി മാറ്റിവെച്ച തുകയ്ക്ക് എന്ത് സംഭവിച്ചു. തെലങ്കാന രാഷ്ട്ര സമിതിയും ഒവൈസിയുടെ പാര്‍ട്ടിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഹൈദരാബാദിനെ ഇസ്താന്‍ബുളാക്കാനാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ആഗ്രഹം. പാകിസ്ഥാനിലെ ഹൈദരാബാദിനെ പോലെ ഇന്ത്യയുടെ ഹൈദരാബാദിനേയും മാറ്റാനാണ് ഒവൈസിയുടെ ശ്രമം. നമ്മള്‍ ഹൈദരാബാദിനെ ഇസ്താന്‍ബുളിന് പകരം ഭാഗ്യനഗറാക്കുമെന്നും തേജസ്വി പറഞ്ഞു.

തെലങ്കാനയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് നല്‍കണം. കുടുംബവാഴ്ചയുടെ രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. കശ്മീരില്‍ ഒമര്‍ അബ്ദുല്ലയേയും മെഹ്‌ബൂബ മുഫ്തിയേയും ജനങ്ങള്‍ എന്നന്നേക്കുമായി ക്വാറന്‍റൈനിലേക്ക് അയച്ചെന്നും അദ്ദേഹം പരിഹസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.